വെട്ടിക്കുറച്ച പാഠഭാ​ഗങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി സിബിഎസ്ഇ

Web Desk   | Asianet News
Published : Mar 08, 2021, 11:00 AM IST
വെട്ടിക്കുറച്ച പാഠഭാ​ഗങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി സിബിഎസ്ഇ

Synopsis

എന്നാൽ നിരവധി വിദ്യാർത്ഥികൾ ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് സിബിഎസ്ഇ വീണ്ടും വിശദീകരണം നൽകിയിരിക്കുന്നത്. 

ദില്ലി: ഒഴിവാക്കിയ പാഠഭാ​ഗങ്ങളിൽ നിന്ന് പരീക്ഷകൾക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി സിബിഎസ്ഇ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുപ്പതു ശതമാനം പാഠഭാഗങ്ങളാണ് സിബിഎസ്ഇ ഒഴിവാക്കിയത്. എന്നാൽ നിരവധി വിദ്യാർത്ഥികൾ ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് സിബിഎസ്ഇ വീണ്ടും വിശദീകരണം നൽകിയിരിക്കുന്നത്. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠഭാ​ഗങ്ങളാണ് മുപ്പത് ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയെ തുടർന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് അനുകൂലമായ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ ട്വീറ്റിൽ അറിയിച്ചിരുന്നു. വിദ്യാഭ്യാസ വിദ​ഗ്ധരിൽ നിന്ന് നിർദ്ദേശം സ്വീകരിച്ചതിന് ശേഷമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനും പരീക്ഷയെ സു​ഗമമായി നേരിടുന്നതിനും വേണ്ടിയാണിതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. 

PREV
click me!

Recommended Stories

ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം
പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി