പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Published : Feb 17, 2021, 09:14 AM IST
പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Synopsis

അപേക്ഷിക്കേണ്ട അവസാന തിയതി 22ന് വൈകിട്ട് അഞ്ച് മണി.  www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. 

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ. ഹയർ സെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് 2016 ജനുവരി മുതൽ 2020 ഡിസംബർ 28 വരെയുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നിവരിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി 22ന് വൈകിട്ട് അഞ്ച് മണി.  www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശം അടങ്ങിയ സർക്കുലർ www.dhsekerala.gov.in ൽ ലഭിക്കും. 

PREV
click me!

Recommended Stories

13 വർഷത്തെ സേവനത്തിന് ശേഷം രാജി; അഭ്യൂഹങ്ങൾക്കിടെ കാരണം വെളിപ്പെടുത്തി ദിവ്യ മിത്തൽ ഐഎഎസ്
യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ ഫൈനൽ ആ ആൻസർ കീ പ്രസിദ്ധീകരിച്ചു