സിവിൽ സർവ്വീസ് പരീക്ഷയിൽ യോ​ഗ്യത നേടിയ ആദ്യ ഇന്ത്യക്കാരൻ ഇദ്ദേഹമാണ്, 157 വർഷങ്ങൾക്ക് മുമ്പ്!

By Web TeamFirst Published Oct 15, 2021, 10:16 AM IST
Highlights

1862 ലാണ് ഇദ്ദേഹം ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ടിലേക്ക് പരീക്ഷക്കായി പഠിക്കാൻ പോയത്. 1863 ൽ സിവിൽ സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ (Civil Service Examination) 761 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബീഹാറിലെ കതിഹാർ ജില്ലയിൽ നിന്നുള്ള ശുഭം കുമാറാണ് ഒന്നാം റാങ്ക് നേടിയത്. ഐഎഎസ് ഉദ്യോസ്ഥനാകുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്നാണ് ശുഭം കുമാറിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ഐഎഎസ് ഉദ്യോ​ഗസ്ഥാനാരായിരുന്നു എന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? 1864 ൽ സിവിൽ സർവ്വീസ് പരീക്ഷയിൽ യോ​ഗ്യത നേടിയ ആദ്യ ഇന്ത്യക്കാരന്റെ പേര് സത്യേന്ദ്രനാഥ ടാ​ഗോർ (Satyendranath Tagore) എന്നാണ്. രവീന്ദ്രനാഥ ടാ​ഗോറിന്റെ രണ്ടാമത്തെ ജ്യേഷ്ഠനാണ് അദ്ദേഹം. ഐഎഎസ് ഉദ്യോ​ഗസ്ഥനായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സത്യേന്ദ്രനാഥ ടാ​ഗോർ. 

1862 ലാണ് ഇദ്ദേഹം ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ടിലേക്ക് പരീക്ഷക്കായി പഠിക്കാൻ പോയത്. 1863 ൽ സിവിൽ സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1864 ൽ അദ്ദേഹം ഇം​ഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തി. തുടർന്ന് അദ്ദേഹത്തെ ബോംബെ പ്രസിഡൻസിയിലേക്കും ഏതാനും മാസങ്ങൾക്ക് ശേഷം അഹമ്മദാബാദ് സിറ്റിയിലേക്കും നിയമിച്ചു. 

ബസായ് ​ഗ്രാമത്തിലെ ആദ്യ ഐഎഎസ് ഉദ്യോ​ഗസ്ഥയാകാൻ മമത യാദവ്; 556 ൽ നിന്ന് 5ാം റാങ്കിലേക്കുള്ള വിജയക്കുതിപ്പ്

1842 ജൂൺ 1 നാണ് സത്യേന്ദ്രനാഥ ടാ​ഗോറിന്റെ ജനനം. ഹിന്ദു സ്കൂളിൽ പഠനം. 1857 ൽ കൽക്കട്ട യൂണിവേഴ്സിറ്റി പരീക്ഷയിൽ മത്സരിച്ച ചുരുക്കം ചില വിദ്യാർത്ഥികളിലൊരാളായിരുന്നു ഇദ്ദേഹം. 17ാമത്തെ വയസ്സിൽ അദ്ദേഹം ജ്ഞാനനന്ദിനി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. 21ാമത്തെ വയസ്സിലാണ് അദ്ദേഹം സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്. ജോലിയിൽ മാത്രമല്ല, എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം മികവ് പുലർത്തി. അന്നത്തെ കാലത്ത് സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം 18ഉം കൂടിയ പ്രായം 23 ഉം ആയിരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് വളരെ വെല്ലുവിളി ഉയർത്തുന്ന മത്സരപരീക്ഷയായിരുന്നു. ആ സാഹചര്യത്തിലാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടി സത്യേന്ദ്രനാഥ ടാ​ഗോർ ഐഎഎസ് ഉദ്യോ​ഗസ്ഥനായത്.  

click me!