മൂന്ന് വയസുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം, കൊച്ചു മിടുക്കന്റെ കഴിവുകളേറെ!

Published : May 08, 2025, 05:55 PM IST
മൂന്ന് വയസുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം, കൊച്ചു മിടുക്കന്റെ കഴിവുകളേറെ!

Synopsis

മാതാപിതാക്കൾ സഹോദരനെ പഠിപ്പിക്കുന്നത് കേട്ട് ഇതിൽ താൽപര്യം ജനിച്ചപ്പോൾ സിദാൻ അലിയുടെ കഴിവ് കണ്ടെത്തി

അമ്പലപ്പുഴ: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം നേടി മൂന്ന് വയസുകാരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പള്ളിപ്പറമ്പിൽ സജീർ ജമാൽ - മുഫിലത്ത് സജീർ ദമ്പതികളുടെ മകൻ സിദാൻ അലിയാണ് ഈ അത്യപൂർവം നേട്ടം കരസ്ഥമാക്കിയത്.

22 മൃഗങ്ങൾ, 22 പഴങ്ങൾ, 20 പച്ചക്കറികൾ, 27 പ്രവർത്തന പദങ്ങൾ, 19 ശരീരഭാഗങ്ങൾ, 10 നിറങ്ങൾ, 11 ആകൃതികൾ, ഒരു വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, 7 ഭൂഖണ്ഡങ്ങൾ, അനുബന്ധ പദങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ 1 മുതൽ 10 വരെ എണ്ണൽ എന്നിവയെ തിരിച്ചറിഞ്ഞ് പേരിട്ടതിലൂടെയാണ് സിദാൻ അലി ഐബിആർ അച്ചീവർ എന്ന പദവി നേടിയത്. മാതാപിതാക്കൾ സഹോദരനെ പഠിപ്പിക്കുന്നത് കേട്ട് ഇതിൽ താൽപര്യം ജനിച്ചപ്പോൾ സിദാൻ അലിയുടെ കഴിവ് കണ്ടെത്തി മാതാപിതാക്കൾ പിന്നീട് പരിശീലനം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം സിദാൻ അലി പുരസ്കാരം ഏറ്റുവാങ്ങി.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു