സംസ്കൃത സർവ്വകലാശാലയിൽ വിവർത്തകരുടെ ഒഴിവുകൾ; ആര്‍ക്കൊക്കെ അപേക്ഷിക്കാം?

Published : May 21, 2025, 05:05 PM IST
സംസ്കൃത സർവ്വകലാശാലയിൽ വിവർത്തകരുടെ ഒഴിവുകൾ; ആര്‍ക്കൊക്കെ അപേക്ഷിക്കാം?

Synopsis

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തന പ്രാവീണ്യമുളളവർക്ക് വിവർത്തകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ വിവർത്തന പഠനകേന്ദ്രത്തിൽ ഐ.സി.എസ്.എസ്.ആ‍‍‍ർ പദ്ധതിയുമായി ബന്ധപ്പെട്ട് വിവർത്തകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം താൽക്കാലികമാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തന പ്രാവീണ്യമുളളവർക്ക് അപേക്ഷിക്കാം. 

ബന്ധപ്പെട്ട മേഖലയിൽ 55% മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം നേടി വിവർത്തനത്തിലും വിവർത്തന പഠന മേഖലയിലും പ്രവർത്തനപരിചയം നേടിയവർക്ക് അപേക്ഷിക്കാം. താത്പ്പര്യമുളളവ‍ർ 200 വാക്കിൽ കുറയാത്ത സ്വയം വിവർത്തനം ചെയ്ത സാഹിത്യ കൃതിയുടെ ഭാഗവും മൂല്യകൃതിയും പി ഡി എഫ് ഫോർമാറ്റാക്കി ബയോഡാറ്റയോടൊപ്പം projecttransicssr@gmail.com ലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7293278410.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം