സംസ്കൃത സർവ്വകലാശാലയിൽ യു.ജി.സി പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

Published : May 08, 2026, 03:24 PM IST
Sanskrit University

Synopsis

30 ദിവസം നീണ്ടുനിൽക്കുന്ന യു.ജി.സി പരീക്ഷാ പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കുമെന്ന് സംസ്കൃത സർവ്വകലാശാല അറിയിച്ചു. ദിവസവും 2 മണിക്കൂര്‍ ഓൺലൈനായാണ് പരിശീലനം നടക്കുക.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ പേപ്പർ - ഒന്നിനായി സംഘടിപ്പിക്കുന്ന യു.ജി.സി പരീക്ഷാ പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 30 ദിവസമാണ് പരിശീലനം.

ഓൺലൈനായി നടത്തുന്ന പരിശീലനം ദിവസവും രണ്ട് മണിക്കുറായിരിക്കും. ആയിരം രൂപയാണ് പരിശീലന ഫീസ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് 500/- രൂപ മതിയാകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10. ഗൂഗിൾ‍ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. https://forms.gle/C 66L9KD4NK4WZ9hx7. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9048969806.

PREV
Read more Articles on
click me!

Recommended Stories

ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 12ന്
കെല്‍ട്രോണ്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു