യുജിസി നെറ്റ് ഡിസംബര്‍ 2024; പരീക്ഷ തിയ്യതിയിൽ മാറ്റം, ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

Published : Jan 13, 2025, 09:00 PM ISTUpdated : Jan 13, 2025, 09:01 PM IST
യുജിസി നെറ്റ് ഡിസംബര്‍ 2024; പരീക്ഷ തിയ്യതിയിൽ മാറ്റം, ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

Synopsis

2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ തിയ്യതിയിൽ മാറ്റം. 2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതിയാണ് മാറ്റിയത്. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിയത്

ദില്ലി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ തിയ്യതിയിൽ മാറ്റം. 2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതിയാണ് മാറ്റിയത്. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷ തിയ്യതികളിൽ മാറ്റമുണ്ടാകില്ല.

ജനുവരി മൂന്ന് മുതൽ 16വരെയാണ് വിവിധ വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. നേരത്തെ ജനുവരി ഒന്ന് മുതൽ 19വരെ നടത്താനിരുന്ന പരീക്ഷയാണ് ജനുവരി മൂന്ന് മുതൽ 16വരെയായി പുനക്രമീകരിച്ചത്. ഇതിൽ ജനുവരി 15ന് രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്,  ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്. ഈ പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി 15ലെ പരീക്ഷ മറ്റൊരു ദിവസം നടക്കുമെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

'യുജിസി റഗുലേഷൻസ് 2025 കേന്ദ്രസർക്കാറിന്റെ കുറുക്കുവഴി', പൂർണമായി പിൻവലിക്കണമെന്ന് എകെപിസിടിഎ

യുജിസി നെറ്റ് ഡിസംബർ 2024; പുതുക്കിയ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു, തുടക്കം ജനുവരി 3ന്, 85 വിഷയങ്ങളിൽ പരീക്ഷ

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻടിഎ) അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കായി പരീക്ഷ നടത്തുക. 85 വിഷയങ്ങളിലായാണ് പരീക്ഷ നടക്കുക. എൻടിഎ വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങള്‍ അറിയാം. രാവിലെ 9 മുതൽ 12 വരെയും വൈകുന്നേരം 3 മുതൽ 6 വരെയും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുക. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റാണ് (സിബിടി) നടത്തുക.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു