യുജിസി നെറ്റ് പരീക്ഷയിൽ വീണ്ടും മാറ്റം; പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി

By Web TeamFirst Published Oct 9, 2021, 10:21 PM IST
Highlights

യുജിസി നെറ്റ് പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം.  ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ദില്ലി: യുജിസി നെറ്റ് (UGC NET) പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം ( Exam Postponed).  ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2020 ഡിസംബർ, 2021 ജൂൺ സെഷനുകളുടെ തീയതിയാണ് മാറ്റിയത്.   നേരത്തെ ഒരു തവണ മാറ്റിവെച്ചിരുന്നു. ഒക്ടോബർ 6 മുതൽ 11 വരെയായിരുന്നു ആദ്യം നെറ്റ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീടത് മാറ്റിവെച്ചു. ഒക്ടോബർ ആറ് മുതൽ എട്ട് വരെയാക്കിയിരുന്നു. പിന്നീടത് ഒക്ടോബർ 17 മുതലാക്കി മാറ്റിയിരുന്നു.  മറ്റുചില പ്രധാന പരീക്ഷകൾ ഇതേ ദിവസം നടക്കുന്നത് കൊണ്ടാണ് പരീക്ഷ മാറ്റി വെക്കുന്നത് എന്ന് എൻ റ്റി എ അറിയിച്ചു. 

യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഒരാഴ്ചക്കുള്ളിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർത്ഥികൾ. എല്ലാ ദിവസവും വെബ്സൈറ്റ് പരിശോധിക്കണമെന്ന് എൻ ടി എ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. അഡ്മിറ്റ് കാർഡ്, പരീക്ഷ തീയതി എന്നിവ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. മുന്നൂമണിക്കൂറാണ് നെറ്റ് പരീക്ഷയുടെ സമയം. 

click me!