യു.ജി.സി നെറ്റ് മാറ്റിവെച്ചു; പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

By Web TeamFirst Published Sep 15, 2020, 3:51 PM IST
Highlights

ഐ.സി.എ.ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍.ടി.എ അറിയിച്ചു.

ദില്ലി: സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യു.ജി.സി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍.ടി.എ വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ഏജന്‍സി തീരുമാനിച്ചിരുന്നത്. 

ഐ.സി.എ.ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍.ടി.എ അറിയിച്ചു. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.


 

click me!