NEP 2022 : ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണ്; ധർമേന്ദ്ര പ്രധാൻ

By Web TeamFirst Published May 23, 2022, 2:07 PM IST
Highlights

എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകുന്നതിനാണ് നാഷണൽ എജ്യൂക്കേഷൻ പോളിസി രൂപീകരിച്ചത്. 


ദില്ലി:  എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. "ഈ രാജ്യത്ത് ഉപയോഗിക്കുന്ന മറ്റ് ഭാഷകളെക്കേൾ പ്രാധാന്യം കുറവല്ല, പ്രാദേശിക ഭാഷകൾക്ക്, അത് ഹിന്ദിയോ ഇംഗ്ലീഷോ ആകട്ടെ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകതയും ഇവയാണ്." നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്‌സിറ്റിയുടെ 27-ാമത് കോൺവൊക്കേഷനിൽ സംസാരിക്കവേ പ്രധാൻ പറഞ്ഞു.

എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകുന്നതിനാണ് നാഷണൽ എജ്യൂക്കേഷൻ പോളിസി രൂപീകരിച്ചത്. പുതിയ നയത്തിന് കീഴിൽ, എല്ലാ ഭാഷകൾക്കും ദേശീയ ഭാഷകളുടെ പ്രാധാന്യം ഉണ്ടാകണമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധമുണ്ട്. അതിനാൽ ഗാരോ, ഖാസി, ജയന്തിയ (മേഘാലയയിലെ പ്രാദേശിക ഭാഷകൾ) എന്നിവയും ദേശീയ ഭാഷകളാണ്," അദ്ദേഹം പറഞ്ഞു.

ബിരുദം നേടിയ വിദ്യാർത്ഥികളോട് തൊഴിൽ സൃഷ്ടാക്കളാകാനും സമൂഹത്തിന് നല്ല സംഭാവനകൾ നൽകാനും കോൺവൊക്കേഷനിൽ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തുകൊണ്ട് പ്രധാൻ പറഞ്ഞു. ശനിയാഴ്ച NEHU-ൽ നിന്ന് 16,000 വിദ്യാർത്ഥികൾ ബിരുദം നേടി. “സമൂഹത്തിന്റെ സംഭാവനകൾ കൊണ്ടാണ് നിങ്ങൾ ഇത് വരെ പഠിച്ചത്. പ്രചോദനം നൽകാനും തൊഴിൽദാതാക്കളാകാനുമുള്ള സമയം എത്തിച്ചേർന്നിരിക്കുന്നു. ഓരോ വിദ്യാർത്ഥിയും സമൂഹത്തിന് സംഭാവന നൽകേണ്ടതുണ്ട്. ഫലപ്രദമായ എന്തെങ്കിലും ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സംഭാവന നൽകുന്ന വ്യക്തിയാകുക”

മേഘാലയയിൽ 15 ലക്ഷം യുവാക്കളുണ്ട്. അവിടെ 3.5 ദശലക്ഷം ആളുകളിൽ 40 ശതമാനവും 25 വയസ്സിന് താഴെയുള്ളവരാണ്. ഇത് വിദ്യാർത്ഥികളുടെ സമയമാണ്. ഒരു നവ വ്യാവസായിക വിപ്ലവം നടക്കുന്നുണ്ടെന്നും വിജ്ഞാനാധിഷ്ഠിത വിപ്ലവവും സർവ്വകലാശാലകളും ലോകത്തും രാജ്യത്തും നടക്കുന്ന ഈ പുതിയ വിപ്ലവത്തിന്റെ ഭാഗമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 

click me!