സർവകലാശാല പരീക്ഷകൾ അനിശ്ചിതത്വത്തിൽ; ജൂണിലേക്ക് നീളാൻ സാധ്യത

Web Desk   | Asianet News
Published : May 02, 2020, 03:42 PM ISTUpdated : Mar 22, 2022, 07:18 PM IST
സർവകലാശാല പരീക്ഷകൾ അനിശ്ചിതത്വത്തിൽ; ജൂണിലേക്ക് നീളാൻ സാധ്യത

Synopsis

സർവകലാശാലാ പരീക്ഷകൾ ജൂലൈയിൽ നടത്തിയാൽ മതിയെന്നു യുജിസി നിർദേശിച്ച സാഹചര്യത്തിൽ സമയമുണ്ട്. 

തിരുവനന്തപുരം: മെയ് പകുതിയോടെ നടത്താമെന്ന് നിശ്ചിയിച്ചിരുന്ന സർവകലാശാലാ പരീക്ഷകൾ ജൂണിലേക്കു നീളാൻ സാധ്യതയെന്ന് അറിയിപ്പ്. ഈ മാസം പകുതിയോടെ പരീക്ഷ നടത്താൻ സർവകലാശാലകൾ ഒരുക്കം നടത്തുന്നുണ്ടെങ്കിലും ലോക്ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചാൽ പരീക്ഷയും നീണ്ടുപോകാൻ സാധ്യതയുണ്ട്. സർവകലാശാലാ പരീക്ഷകൾ ജൂലൈയിൽ നടത്തിയാൽ മതിയെന്നു യുജിസി നിർദേശിച്ച സാഹചര്യത്തിൽ സമയമുണ്ട്. 

പരീക്ഷാ നടത്തിപ്പും അക്കാദമിക് കാര്യങ്ങളും പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ഡോ.ബി.ഇക്ബാൽ കമ്മിറ്റി ഒരു റിപ്പോർട്ട് കൂടി സർക്കാരിനു നൽകും. അതു ലഭിച്ചശേഷം മന്ത്രി കെ.ടി.ജലീൽ,  വൈസ് ചാൻസലർമാരുമായി ഈ മാസം പകുതിയോടെ  വിഡിയോ കോൺഫറൻസ് നടത്തും. ഈ മാസം 15 വരെ ഭാഗിക ലോക്ഡൗൺ തുടരണമെന്നാണു കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ചുവപ്പു മേഖലകളിലും ഹോട്സ്പോട്ടുകളിലും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ പരീക്ഷ നടത്താൻ ബുദ്ധിമുട്ടുണ്ടാകും.

അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും അഞ്ച് ട്രെയിനുകൾ ഇന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും...



 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു