യു.പി.എസ്.സി എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ ഒക്ടോബര്‍ 18-ന്

Web Desk   | Asianet News
Published : Jul 20, 2020, 09:13 AM IST
യു.പി.എസ്.സി എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ ഒക്ടോബര്‍ 18-ന്

Synopsis

ജൂലായ് 22-ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22-നും നടക്കും.

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്‍ജിനീയറിങ് സര്‍വീസസ്, ജിയോ-സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 18-നും ജിയോ-സയന്റിസ്റ്റ് പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലായും നടത്തും.

നേരത്തെ ഈ പരീക്ഷകള്‍ ജൂണ്‍ 27, 28 തീയതികളില്‍ നടത്താനായിരുന്നു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ജൂലായ് 22-ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22-നും നടക്കും. ഇത്തവണത്തെ എന്‍ഡി.എ & നേവല്‍ പരീക്ഷ സെപ്റ്റംബര്‍ 6-ന് നടക്കും. മാറ്റിവെച്ച സിവില്‍ സര്‍വീസ് അഭിമുഖം തിങ്കളാഴ്ച പുനരാരംഭിക്കും.

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം