UPSC Recruitment : യുപിഎസ്‍സി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 14 ന് മുമ്പ് അപേക്ഷിക്കണം

Published : Apr 05, 2022, 05:15 PM IST
UPSC Recruitment : യുപിഎസ്‍സി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 14 ന് മുമ്പ് അപേക്ഷിക്കണം

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 14. ആകെ 28 ഒഴിവുകളാണുള്ളത്.

ദില്ലി: കേന്ദ്ര മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - upsconline.nic.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 14. ആകെ 28 ഒഴിവുകളാണുള്ളത്.

UPSC റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (ഇലക്ട്രിക്കൽ) - 8 തസ്തികകൾ
അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-II (സാമ്പത്തിക അന്വേഷണം) - 15 തസ്തികകൾ
സീനിയർ ലക്ചറർ (ഓഫ്താൽമോളജി) - 2 തസ്തികകൾ
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)/അസിസ്റ്റന്റ് സർവേയർ ഓഫ് വർക്ക്സ് (സിവിൽ) - 3 തസ്തികകൾ

ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (ഇലക്ട്രിക്കൽ) - 40 വയസ്സ്
അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-II (എക്കണോമിക് ഇൻവെസ്റ്റി​ഗേഷൻ) - 30 വയസ്സ്
സീനിയർ ലക്ചറർ (ഓഫ്താൽമോളജി) - 50 വയസ്സ്
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)/അസിസ്റ്റന്റ് സർവേയർ ഓഫ് വർക്ക്സ് (സിവിൽ) - 33 വയസ്സ്

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണം അയച്ചുകൊണ്ടോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ അപേക്ഷാ ഫീസ് 25 രൂപ അടയ്ക്കാം. ഏതെങ്കിലും കമ്മ്യൂണിറ്റിയിലെ SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്നും ഇളവുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല