ആർമി ഡെന്റൽ കോറിൽ ഒഴിവുകൾ; ജൂലൈ 30 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jul 16, 2020, 03:54 PM IST
ആർമി ഡെന്റൽ കോറിൽ ഒഴിവുകൾ; ജൂലൈ 30 വരെ അപേക്ഷിക്കാം

Synopsis

2020 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു കൈവശമുണ്ടായിരിക്കണം.

ദില്ലി: ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്‌തികയിൽ 43 ഒഴിവുകളുണ്ട്. ജൂലൈ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ബിഡിഎസ്/എംഡിഎസ് ആണ് യോ​ഗ്യത. (ബിഡിഎസ്  അവസാന വർഷം കുറഞ്ഞത് 55 % മാർക്ക് നേടിയിരിക്കണം). 2020 മാർച്ച് 31നകം ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വർഷത്തെ റൊട്ടേറ്ററി ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. 

2020 ഡിസംബർ 31ന് 45 വയസ്സ് തികയരുത്.  2020 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു കൈവശമുണ്ടായിരിക്കണം. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (എംഡിഎസ്)–2020 എഴുതിയവർക്കാണ് അവസരം. സൈനികജോലികൾക്കു വേണ്ട ശാരീരികക്ഷമതയുണ്ടാകണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ആർമി ഡെന്റൽ കോറിൽ ക്യാപ്‌റ്റൻ റാങ്കിൽ നിയമിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

PREV
click me!

Recommended Stories

സൗജന്യ പി എസ് സി പരിശീലനം; 4 ജില്ലകളിലെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അവസരം, അപേക്ഷ ക്ഷണിച്ചു
ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം