തമിഴ്നാട് പ്ലസ് ടൂ പരീക്ഷയിൽ 92.3 ശതമാനം വിജയം; തിരുപ്പൂർ ഒന്നാമത്

By Web TeamFirst Published Jul 16, 2020, 2:55 PM IST
Highlights

തിരുപ്പൂര്‍ (97.12), ഈറോഡ് (96.33), കോയമ്പത്തൂര്‍ (96.39) ജില്ലകളിലാണ് ഉയര്‍ന്ന വിജയശതമാനം.

ചെന്നൈ: മാര്‍ച്ചില്‍ നടന്ന തമിഴ്‌നാട് പ്ലസ്ടു പരീക്ഷയുടെ ഫലം ഗവണ്‍മെന്റ് എക്‌സാമിനേഷന്‍സ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു. ആകെ 7,99,717 പേര്‍ എഴുതിയ പരീക്ഷയില്‍ 92.3 ശതമാനം പേര്‍ വിജയിച്ചു. വിദ്യാര്‍ഥികള്‍ക്ക് tnresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. പരീക്ഷയില്‍ 94.8 ശതമാനം പെണ്‍കുട്ടികളും 89.41 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. 

തിരുപ്പൂര്‍ (97.12), ഈറോഡ് (96.33), കോയമ്പത്തൂര്‍ (96.39) ജില്ലകളിലാണ് ഉയര്‍ന്ന വിജയശതമാനം. സയന്‍സ് ഗ്രൂപ്പില്‍ 93.64 ശതമാനവും കൊമേഴ്‌സില്‍ 92.96 ശതമാനവും ആര്‍ട്‌സ് ഗ്രൂപ്പില്‍ 84.65 ശതമാനവുമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 79.88 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. സയൻസ് വിഷയങ്ങളിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ളത്. തിരുപ്പൂരിൽ 97.12 ശതമാനം കുട്ടികളാണ് വിജയിച്ചത്. മാർച്ച്  2മുതൽ മാർച്ച് 24 വരെയാണ് പരീക്ഷ നടത്തിയത്. 50 ലക്ഷത്തിലധികം വരുന്ന ഉത്തരക്കടലാസുകൾ 40000 അധ്യാപകർ ചേർന്ന് 200 പരീക്ഷാ കേന്ദ്രങ്ങളിലായിട്ടാണ് നടത്തിയത്. 


 

click me!