സി.ജി.ഡബ്ല്യു.ബിയില്‍ കണ്‍സൾട്ടന്റ്, യങ് പ്രൊഫഷണല്‍ തസ്തികകളിലായി 62 ഒഴിവുകള്‍

By Web TeamFirst Published Apr 9, 2020, 11:21 AM IST
Highlights

62 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണൽ അക്വിഫയർ മാപ്പിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കാണ് നിയമനം ലഭിക്കുക. 


ദില്ലി: കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ കൺസൾട്ടന്റ്, യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലുമായി 62 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണൽ അക്വിഫയർ മാപ്പിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കാണ് നിയമനം ലഭിക്കുക. മൂന്നു വർഷത്തേക്കുള്ള താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ആവശ്യമെങ്കിൽ കാലാവധി നീട്ടും.

നിർദ്ദിഷ്ട വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും ഗ്രൗണ്ട് വാട്ടർ, ഹൈഡ്രോളജി മേഖലയിൽ കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയവുമാണ് കൺസൺട്ടന്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത. യങ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ജിയോളജി/ അപ്ലൈഡ് ജിയോളജി/എർത്ത് സയൻസ്/ ജിയോ സയൻസ്/ ഹൈഡ്രോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാസ്റ്റർ ബിരുദം സ്വന്തമാക്കിയിരിക്കണം.

യങ് പ്രൊഫഷണൽ തസ്തികയിലേക്ക് 30 വയസ്സും കൺസൾട്ടന്റ് തസ്തിയിലേക്ക് 65 വയസ്സുമാണ് ഉയർന്ന പ്രായപരിധി. യങ് പ്രൊഫഷണൽ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 45,000 രൂപയും കൺസൾട്ടന്റ് തസ്തികയിൽ നിയമനം ലഭിക്കുന്നർക്ക് ഒരു ലക്ഷം രൂപയും പ്രതിമാസം ശമ്പളം ലഭിക്കും.ഏപ്രിൽ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് http://cgwb.gov.in/ എന്ന 
വെബ്സൈറ്റ് സന്ദർശിക്കുക.
 

click me!