കൊച്ചിൻ ഷിപ്പ് യാഡിൽ 39 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഡിസംബർ 3, 7 തീയതി വരെ

Web Desk   | Asianet News
Published : Nov 30, 2020, 11:44 AM IST
കൊച്ചിൻ ഷിപ്പ് യാഡിൽ 39 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഡിസംബർ 3, 7 തീയതി വരെ

Synopsis

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. 

കൊച്ചി: കൊച്ചിൻ ഷിപ്പ് യാഡിൽ 39 ഒഴിവുകൾ. കരാർ നിയമനമായിരിക്കും. സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ, സൂപ്പർവൈസറി/ വർക്ക്മെൻ തസ്തികയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.

സീനിയർ പ്രോജക്ട് ഓഫീസർ-12
ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ-4, ഇക്ട്രിക്കൽ-2, ഇലക്ട്രോണിക്സ്-1, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-4. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും നാലുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോ​ഗ്യത.

പ്രോജക്ട് ഓഫീസർ-19
ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ-13, ഇലക്ട്രിക്കൽ-6. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

സൂപ്പർവൈസറി/ വർക്ക്മെൻ- 8, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സൂപ്പർവൈസർ- 1. ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ കൊമേഴ്ഷ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയും ഏഴുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോ​ഗ്യത. 

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), വർക്ക്മെൻ-4- മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും നാലുവർഷത്തെ പ്രവൃത്തിപരിചയവും യോ​ഗ്യത.

ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ്, വർക്ക്മെൻ-3- കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ. നാലുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 3. സൂപ്പർവൈസറി/വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 7.

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു