ദില്ലി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; അവസാന തീയതി നവംബർ 23

Web Desk   | Asianet News
Published : Nov 21, 2020, 04:12 PM IST
ദില്ലി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; അവസാന തീയതി നവംബർ 23

Synopsis

യു.ജി.സി. മാനദണ്ഡമനുസരിച്ചാണ് യോഗ്യത. വിശദവിവരങ്ങൾ www.dr.du.ac.in എന്ന വെബ്സൈറ്റിലുണ്ട്.

ദില്ലി: ദില്ലി സർവകലാശാലയ്ക്ക് കീഴിൽ ദില്ലിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളേജിൽ 121 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. സ്ഥിരം നിയമനത്തിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബയോകെമിസ്ട്രി- 6, ബോട്ടണി- 11, കെമിസ്ട്രി- 9, കൊമേഴ്സ്- 16, ഇക്കണോമിക്സ്- 9, ഇംഗ്ലീഷ്- 14, ഹിന്ദി- 12, ഹിസ്റ്ററി- 7, മാത്തമാറ്റിക്സ്- 8, മ്യൂസിക്- 1, ന്യൂട്രീഷ്യൻ ആൻഡ് ഹെൽത്ത് എജുക്കേഷൻ- 1, ഫിലോസഫി- 5, ഫിസിക്സ്- 7, പൊളിറ്റിക്കൽ സയൻസ്- 9, സൈക്കോളജി- 1, സംസ്കൃതം- 5. 

യു.ജി.സി. മാനദണ്ഡമനുസരിച്ചാണ് യോഗ്യത. വിശദവിവരങ്ങൾ www.dr.du.ac.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23.
 

PREV
click me!

Recommended Stories

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശന പരീക്ഷ മെയ്‌ 12ന്
ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്, ഫലം പരിശോധിക്കാനുളള വെബ്സൈറ്റുകൾ ഇവയാണ്