മെയിൽ നഴ്സസ്, സ്പെഷലിസ്റ്റ് ​ഗൈനക്കോളജിസ്റ്റ് ഒഴിവുകൾ; തെരഞ്ഞെടുപ്പ് ഒഡെപെക്ക് മുഖേന

Web Desk   | Asianet News
Published : Nov 21, 2020, 01:54 PM IST
മെയിൽ നഴ്സസ്, സ്പെഷലിസ്റ്റ് ​ഗൈനക്കോളജിസ്റ്റ് ഒഴിവുകൾ; തെരഞ്ഞെടുപ്പ് ഒഡെപെക്ക് മുഖേന

Synopsis

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക്  രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in  എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 15 നകം അയയ്‌ക്കേണ്ടതാണ്.    

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (പുരുഷന്‍)  തെരഞ്ഞെടുക്കുന്നു. മാസശമ്പളം AED 5000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക്  രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in  എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 15 നകം അയയ്‌ക്കേണ്ടതാണ്.  

2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള  ബി.എസ്‌സി/ജിഎന്‍എം നഴ്‌സുമാരെയും 5 വര്‍ഷത്തിലധികം വൃത്തിപരിചയമുള്ള സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന്റെയും ഒഴിവുകളുമുണ്ട്. മാസശമ്പളം നഴ്‌സുമാര്‍ക്ക് AED 4000 സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് AED 22000.  താല്പര്യമുള്ള   ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക്  രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in  എന്ന മെയിലിലേക്ക് 2020 നവംബര്‍ 30 നകം അയയ്‌ക്കേണ്ടതാണ്.  വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍- 0471-2329440/41/42
 

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു