ഗൈനക്കോളജിസ്റ്റ്, സർജൻ; നോർക്ക റൂട്ട്സ് മുഖേന മാലദ്വീപിൽ വിവിധ തസ്തികളിൽ ഒഴിവുകള്‍; അവസാനതീയതി മേയ് 15

Web Desk   | Asianet News
Published : Apr 22, 2021, 10:27 AM ISTUpdated : Apr 22, 2021, 11:17 AM IST
ഗൈനക്കോളജിസ്റ്റ്, സർജൻ; നോർക്ക റൂട്ട്സ് മുഖേന മാലദ്വീപിൽ വിവിധ തസ്തികളിൽ ഒഴിവുകള്‍; അവസാനതീയതി മേയ് 15

Synopsis

മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനം നടത്തുന്നത്. 

മാലിദ്വീപ്: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനം നടത്തുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്ന ക്രമത്തിൽ.

ഗൈനക്കോളജിസ്റ്റ്-20, സർജൻ-20, അനസ്തെറ്റിസ്റ്റ്-20, പീഡിയാട്രീഷ്യൻ-20, ഫിസിഷ്യൻ-20, സൈക്യാട്രി-10, റേഡിയോളജിസ്റ്റ്-20, ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ്-10, എമർജൻസി ഫിസിഷ്യൻ-15, ഓർത്തോപീഡിക്സ്-20, ഡെർമറ്റോളജിസ്റ്റ്-20, ഒഫ്താൽമോളജിസ്റ്റ്-20, ജനറൽ മെഡിക്കൽ പ്രാക്ടീഷണർ(ജി.പി.)-15.

എം.ബി.ബി.എസും എം.ഡി.യും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. എം.ബി.ബി.എസിനുശേഷം ഒരു വർഷത്തെയും എം.ഡി.ക്കുശേഷം ഒന്നിലധികം വർഷത്തെയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 2939 യു.എസ്. ഡോളർ(ഏകദേശം 2,09,400 രൂപ). ഇതുകൂടാതെ 454 ഡോളർ അക്കമഡേഷൻ അലവൻസും 156 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 45,400 രൂപ).

ഡെന്റിസ്റ്റ്-20

ബി.ഡി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 1514 യു.എസ്. ഡോളർ(ഏകദേശം 1,07,800 രൂപ). ഇതുകൂടാതെ 195 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,200 രൂപ).

മെഡിക്കൽ ഓഫീസർ-100

എം.ബി.ബി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 1514 യു.എസ്. ഡോളർ (ഏകദേശം 1,07,800 രൂപ). ഇതുകൂടാതെ 195 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,200 രൂപ).

രജിസ്ട്രേഡ് നഴ്സ്-150

ബി.എസ്സി. നഴ്സിങ്/ജി.എൻ.എം. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 953 യു.എസ്. ഡോളർ(ഏകദേശം 68,000 രൂപ). ഇതുകൂടാതെ 194 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,100 രൂപ). കൂടുതൽ തസ്തികകകൾ അറിയാനും വിശദമായ വിജ്ഞാപനത്തിനും norkaroots.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. abroadjobs.norka@kerala.gov.in എന്ന ഇ-മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു