എന്‍.സി.ഇ.ആര്‍.ടിയില്‍ 263 അധ്യാപക ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 3

By Web TeamFirst Published Jul 10, 2020, 1:29 PM IST
Highlights

ദില്ലി, മൈസൂരു, ഷില്ലോങ്, അജ്മീര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാകും നിയമനം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ അധ്യാപക തസ്തികകളിലാണ് ഒഴിവുകളുള്ളത്.
 

ദില്ലി:  കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ 263 അധ്യാപകരുടെ ഒഴിവുണ്ട്. ഇതിനൊപ്പം ഒരു ലൈബ്രറിയന്റെയും രണ്ട് അസിസ്റ്റന്റ് ലൈബ്രറിയന്റയും ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ദില്ലി, മൈസൂരു, ഷില്ലോങ്, അജ്മീര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാകും നിയമനം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ അധ്യാപക തസ്തികകളിലാണ് ഒഴിവുകളുള്ളത്.

വിഷയങ്ങളും അവയിലെ ഒഴിവുകളും  സൈക്കോളജി-7, സൈക്കോളജി/എജുക്കേഷന്‍-12, എജുക്കേഷന്‍-109, എജുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്-2, ചൈല്‍ഡ് ഡെവലപ്‌മെന്റ്-4, ഫിസിക്‌സ്-12, മാത്തമാറ്റിക്‌സ്-11, സുവോളജി-12, കെമിസ്ട്രി -14, ബോട്ടണി-4, സ്റ്റാറ്റിസ്റ്റിക്‌സ്-1, സോഷ്യോളജി-4, ഹിസ്റ്ററി-4, കൊമേഴ്‌സ്-2, പൊളിറ്റിക്കല്‍ സയന്‍സ്-5, ഇക്കണോമിക്‌സ്-5, - ജ്യോഗ്രഫി-5, ഫിസിക്കല്‍ എജുക്കേഷന്‍-6,  പോപ്പുലേഷന്‍ സ്റ്റഡീസ്-2, ഹിന്ദി-2, ഉറുദു-1, ഇംഗ്ലീഷ്-5, സംസ്‌കൃതം -1, കന്നട-1, ഒഡിയ -1, ആര്‍ട്ട് എജുക്കേഷന്‍-4, ആര്‍ട്‌സ്-1, ലാംഗ്വേജ് എജുക്കേഷന്‍-7, കംപ്യൂട്ടര്‍ സയന്‍സ്, സോഫ്‌റ്റ്വേര്‍ ഡെവലപ്‌മെന്റ്-1, എന്റര്‍പ്രണര്‍ഷിപ് മാനേജ്‌മെന്റ്-1, ഹോംസയന്‍സ്-1, ബയോസയന്‍സ്/ ബയോടെക്‌നോളജി/ഹെല്‍ത്ത് സയന്‍സ് ഫാര്‍മസി-2, അഗ്രികള്‍ച്ചര്‍-3, - മെക്കാനിക്കല്‍ എന്‍ജിനീയറിങ്-1, സിവില്‍ എന്‍ജിനീയറിങ്-1, ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ഐ.ടി.-1, ബിസിനസ് മാനേജ്‌മെന്റ്-1, ബാങ്കിങ് ഫിനാന്‍സ്-1, ഹോപിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം-2, - സെക്യൂരിറ്റി/ഡിഫെന്‍സ് സയന്‍സ്/ മിലിറ്ററി സയന്‍സ്-2, ഫുഡ് ടെക്‌നോളജി ആന്‍ഡ് - പ്രൊസസിങ്-2.

യോഗ്യത യു.ജി.സി. മാനദണ്ഡമനുസരിച്ചായിരിക്കും. അപേക്ഷ www.ncert.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അയയ്ക്കണം. അപേക്ഷാഫീസ് 1000 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 3.

click me!