സംസ്കൃത സ‍‍ര്‍വകലാശാലയിൽ ഒഴിവുകൾ; വാക്ക് - ഇൻ - ഇൻ്റര്‍വ്യൂ നടത്തും, വിശദ വിവരങ്ങൾ ഇതാ

Published : Apr 04, 2025, 09:22 PM IST
സംസ്കൃത സ‍‍ര്‍വകലാശാലയിൽ ഒഴിവുകൾ; വാക്ക് - ഇൻ - ഇൻ്റര്‍വ്യൂ നടത്തും, വിശദ വിവരങ്ങൾ ഇതാ

Synopsis

ഏപ്രിൽ 8,9,10 തീയതികളിലാണ് ഒഴിവുകളിലേയ്ക്കുള്ള വാക്ക് - ഇൻ - ഇന്റർവ്യൂ നടക്കുന്നത്. 

സംസ്കൃത സർവ്വകലാശാലയിൽ വിവിധ വിഭാ​ഗങ്ങളിൽ ഒഴിവുകൾ. ഇലക്ട്രിക്കൽ ഹെൽപ്പർ, കുക്ക്, കെയർ ടേക്കർ വിഭാ​ഗങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 8,9,10 തീയതികളിൽ ഈ ഒഴിവുകളിലേയ്ക്കുള്ള വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തും.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഇലക്ട്രിക്കൽ ഹെൽപ്പറെ നിയമിക്കുന്നതിന് വാക്ക് - ഇൻ – ഇന്റ‍ർവ്യൂ നടത്തുന്നു. യോഗ്യത: എസ്. എസ്. എൽ. സി. തത്തുല്യം, ഇലക്ട്രിക്കൽ ഓവർസീയർ കോഴ്സ് അല്ലെങ്കിൽ ഐ. ടി. ഐ. യോഗ്യരായ ഉദ്യോഗാ‍ർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ 10 ന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണനിർവ്വഹണ സമുച്ചയത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

സർവ്വകലാശാലയുടെ വിവിധ ഹോസ്റ്റലുകളിൽ കുക്ക് തസ്തികയിലുളള ഒഴിവുകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. പാചകത്തിൽ പ്രാവീണ്യമുണ്ടായിരിക്കണം. ഏതെങ്കിലും ഹോസ്റ്റലുകളിലോ കാന്റീനുകളിലോ സമാനസ്ഥാപനങ്ങളിലോ ഉളള പ്രവൃത്തി പരിചയം അഭിലഷണീയമാണ്. പ്രായപരിധി: 45 വയസ്സ്. ശമ്പളം: പ്രതിദിനം 660/-. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ ഒൻപതിന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലുളള ഭരണനിർവ്വഹണ സമുച്ചയത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലയുടെ വനിത ഹോസ്റ്റലുകളിലെ കെയ‍ർ - ടേക്ക‍‍ർ (മേട്രൻ) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് - ഇൻ - ഇന്റ‍ർവ്യൂ നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള സ‍ർവ്വകലാശാല ബിരുദം. പ്രായപരിധി: 50 വയസ്. പ്രവൃത്തി പരിചയംഃ അഭിലഷണീയം. പ്രതിമാസ വേതനം: 18,030/-. യോഗ്യതയുളള വനിത ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ എട്ടിന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണ നിർവ്വഹണ സമുച്ചയത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

READ MORE:  കെട്ടിട നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം; രജിസ്ട്രേഷൻ ആരംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം