എസ്ബിഐയിൽ 86 ഒഴിവുകൾ; ഒക്ടോബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 30, 2020, 03:29 PM IST
എസ്ബിഐയിൽ 86 ഒഴിവുകൾ; ഒക്ടോബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം

Synopsis

റിസ്ക് സ്പെഷലിസ്റ്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്പെഷലിസ്റ്റ് വിഭാഗങ്ങളിലായി 22 ഒഴിവുകളും ഉൾപ്പെടെ 86 ഒഴിവുകളിലാണ് അവസരം. 


ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിൽ അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ വഴി ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം. ഡപ്യൂട്ടി മാനേജർ (ഡേറ്റ സയന്റിസ്റ്റ്),  മാനേജർ (ഡേറ്റ സയന്റിസ്റ്റ്), ഡപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫിസർ) തസ്തികകളിലായി 27 ഒഴിവുകളും ഡപ്യൂട്ടി മാനേജർ (സെക്യൂരിറ്റി), മാനേജർ (റീട്ടെയ്ൽ പ്രോഡക്ട്സ്) തസ്തികകളിലായി 33 ഒഴിവുകളുണ്ട്.

റിസ്ക് സ്പെഷലിസ്റ്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്പെഷലിസ്റ്റ് വിഭാഗങ്ങളിലായി 22 ഒഴിവുകളും ഉൾപ്പെടെ 86 ഒഴിവുകളിലാണ് അവസരം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വിധം: www.bank.sbiഅല്ലെങ്കിൽ www.sbi.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു