
കൊല്ലം: സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.എസ്. ഡബ്ല്യു ആണ് യോഗ്യത. അതത് ജില്ലകളിലുള്ളവര്‍ക്കും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 40 വയസ്. ജൂലൈ രണ്ടിനകം ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തിലും 0474-2794929, 8281999035 നമ്പരിലും ലഭിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona