
കൊച്ചി: ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ അഗ്രി -ബിസിനസ് ഇൻകുബേഷൻ (എബിഐ) കേന്ദ്രത്തിൽ യങ് പ്രൊഫഷണൽ - I, യങ് പ്രൊഫഷണൽ - II വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തപ്പെടുന്നു. കരാറിന്റെ കാലാവധി 2026 മാർച്ച് 31 വരെയോ അല്ലെങ്കിൽ പ്ലാൻ സ്കീം അവസാനിക്കുന്നത് വരെയോ, ഏതാണോ ആദ്യം വരുന്നത് അത് വരെ ആണ്. വാക്ക്-ഇൻ-ഇന്റർവ്യൂ 05.12.2025 ന് രാവിലെ 10:30 മണിക്ക് നടത്തപ്പെടും. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്
കൊച്ചി: സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണലിന്റെ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജി, സുവോളജി, മറൈൻ ബയോളജി, ഫിഷറീസ് സയൻസ്, ഇൻഡസ്ട്രിയൽ ഫിഷറീസ് എന്നിവയിലേതിലെങ്കിലും ബിരുദവും മൈക്രോബയളജി, മോളിക്യുലാർ ബയോളജി ഗവേഷണ പരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക- www.cmfri.org.in