Latest Videos

സൈനിക നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സംവിധാനം

By Web TeamFirst Published Oct 20, 2021, 4:41 PM IST
Highlights

മിലിട്ടറി എഞ്ചിനീയറിം​ഗ് സർവ്വീസുകൾക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്റ്റ് മോണിറ്ററിം​ഗ് പോർട്ടൽ മന്ത്രി രാജ്നാഥ് സിം​ഗ് ഇന്ന് ദില്ലിയിൽ പുറത്തിറക്കി.

ദില്ലി: മിലിട്ടറി എഞ്ചിനീയറിം​ഗ് സർവ്വീസുകൾക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്റ്റ് മോണിറ്ററിം​ഗ് പോർട്ടൽ മന്ത്രി രാജ്നാഥ് സിം​ഗ് (Rajnath Singh)  ഇന്ന് ദില്ലിയിൽ പുറത്തിറക്കി. ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫർമാറ്റിക്സ് (BISAG-G) വികസിപ്പിച്ചെടുത്ത പോർട്ടൽ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ മിഷന്റെ (Digital india Mission) മേൽനോട്ടത്തിലും നിർദ്ദേശത്തിലുമായി പൂർത്തിയാക്കിയിരിക്കുന്നത്. സൈനിക നിർമ്മാണ പദ്ധതികൾക്ക് വേണ്ടിയുള്ള ആദ്യത്തെ ഏകീകൃത പോർട്ടലാണിത്. പദ്ധതികളുടെ ആരംഭം മുതൽ പൂർത്തീകരണം വരെ തത്സമയം നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. 

മിലിട്ടറി എഞ്ചിനീയറിം​ഗ് സർവ്വീസിൽ മാത്രമല്ല, സായുധ സേനയിലെ എല്ലാ അം​ഗങ്ങൾക്കും പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും സാധിക്കും. മിലിട്ടറി എഞ്ചിനീയറിം​ഗ് സർവ്വീസിന്റെ നിരവധി സംരംഭങ്ങളിൽ ഒന്നാണിത്. സൈനിക നിർമ്മാണ പദ്ധതികൾ നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ഈ സംരംഭത്തെ മന്ത്രി രാജ്നാഥ് സിം​ഗ് അഭിനന്ദിച്ചു. സൈന്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാര്യക്ഷമതയും സുതാര്യതയും വർ​ദ്ധിപ്പിക്കുന്നതിനുള്ള മറ്റ് പദ്ധതികളും മിലിട്ടറി എ‍ഞ്ചിനീയറിം​ഗ് സർവ്വീസ് തയ്യാറാക്കുന്നുണ്ട്. 

click me!