ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാത്ത ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യവും ഉത്തരവും; വിശദീകരണവുമായി റിക്രൂട്ട്മെന്റ് ബോര്‍ഡ്

Published : Jul 15, 2025, 03:57 AM ISTUpdated : Jul 15, 2025, 05:34 AM IST
Shahi Bhagatsingh PG University Peon marks exam papers

Synopsis

 ശരിയുത്തരമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണ്ണയം നടത്തുന്ന പതിവുണ്ടെന്നും ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷയിലും ഇതേ നടപടി പാലിക്കുമെന്നും ബോർഡ് അറിയിച്ചു.

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ ചോദ്യ പേപ്പറിൽ ഗുരുതരമായ തെറ്റ് വന്നതിൽ വിശദീകരണവുമായി ബോര്‍ഡ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന പരീക്ഷകളിൽ ശരിയുത്തരം ഇല്ലാതെ വരികയോ ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അത്തരം ചോദ്യങ്ങൾ ഒഴിവാക്കി, ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം പരിശോധിച്ച് മൂല്യനിർണ്ണയം നടത്തുകയാണ് പതിവെന്ന് ബോര്‍ഡ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷയിലും ഇതേ നടപടിക്രമം പാലിക്കുമെന്നും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വ്യക്തമാക്കുന്നു.

ബോർഡോ, ബോർഡിലെ ഉദ്യോഗസ്ഥരോ അല്ല റിക്രൂട്ട്മെന്റ് പരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത്. ഓരോ വിഷയത്തിലും വിദഗ്ധരായ അധ്യാപകരുടെ പാനലിൽ നിന്ന് തെരെഞ്ഞെടുക്കുന്ന അധ്യാപകർ തയ്യാറാക്കി സീൽ ചെയ്ത കവറിൽ ലഭിക്കുന്ന ചോദ്യപേപ്പർ അതേപടി സെക്യൂരിറ്റി പ്രസ്സിൽ പ്രിന്റിംഗിന് അയച്ച് പ്രസ്സിൽ നിന്ന് നേരിട്ട് പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പാനലിലെ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന ചോദ്യപേപ്പർ പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളാണ് ആദ്യം കാണുന്നത്. പരീക്ഷ കഴിഞ്ഞ ശേഷം മാത്രമേ ബോർഡും ഉദ്യോഗസ്ഥരും ചോദ്യപേപ്പർ കാണുകയുള്ളൂ. അതിനാൽ തെറ്റുകൾ സാധാരണ സംഭവിക്കാറുണ്ടെന്നും റിക്രൂട്ട്മെന്റ് ബോർഡ് വ്യക്തമാക്കി

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു