പ്രിന്‍റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Published : Apr 23, 2026, 09:20 AM IST
Apply Now

Synopsis

അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ - പ്രസ്സ് ഓപ്പറേഷൻ, കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക്, കെ.ജി.റ്റി.ഇ പോസ്റ്റ് - പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് (പാർട്ട് ടൈം) 2026-27 കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 5 വരെ നീട്ടി. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.

അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നും നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 24 എന്ന വിലാസത്തിൽ തപാലിലും/ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി- ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും ജൂൺ 5 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471 2474720, 0471 2467728. വെബ്സൈറ്റ്: www.captkerala.com.

 

PREV
Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മോക്ക് ടെസ്റ്റ്
യുജിസി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു