സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വയനാട് ഉപകേന്ദ്രത്തിൽ പരിശീലനത്തിന് അപേക്ഷിക്കാം

By Web TeamFirst Published Jan 23, 2021, 9:45 AM IST
Highlights

പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ് (ഓഫ് ലൈൻ ആന്റ് ഓൺലൈൻ) ക്ലാസ്സുകൾ. 

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വയനാട് ഗവൺമെന്റ് കോളേജിലെ ഉപകേന്ദ്രത്തിൽ ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിന്റെ ഒന്നാംവർഷ പരിശീലന ക്ലാസുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ് (ഓഫ് ലൈൻ ആന്റ് ഓൺലൈൻ) ക്ലാസ്സുകൾ. 10,000 രൂപ ഫീസും 1,800 രൂപ ജി.എസ്.ടിയും 2,000 രൂപ കോഷൻ ഡിപ്പോസിറ്റും, 100 രൂപ സെസ്സും ഉൾപ്പെടെ 13,900 രൂപയാണ് കോഴ്‌സ് ഫീസ്. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം 28 മുതൽ www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0471-2313065, 2311654, 8281098863, 8281098861, 8281098862..

click me!