ചലഞ്ച് ക്യാൻസർ മെഗാ മെഡിക്കൽ ക്യാമ്പ് ബാലുശ്ശേരിയിൽ നടന്നു

Published : Dec 12, 2019, 08:52 AM IST
ചലഞ്ച് ക്യാൻസർ മെഗാ മെഡിക്കൽ ക്യാമ്പ്  ബാലുശ്ശേരിയിൽ നടന്നു

Synopsis

മെഗാ ക്യാമ്പിന്റെ ഉത്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രൂപ ലേഖ നടത്തി

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌,  മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ, പി.എച്  സി എരമംഗലം കരുതൽ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ കെ.ഇ ടി കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ  സഞ്ചരിക്കുന്ന ആശുപത്രിയായ 'സഞ്ജീവനി' മൊബൈൽ ONCO NET UNIT  ന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.മെഗാ ക്യാമ്പിന്റെ ഉത്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  രൂപ ലേഖ നടത്തി. 
ബാലുശ്ശേരി പഞ്ചായത്തിലെ നാലായിരത്തോളം വീടുകളിൽ നടത്തിയ സർവ്വേകളിൽ രോഗലക്ഷണം സംശയിച്ചവരെയാണ്  മെഗാ മെഡിക്കൽ ക്യാമ്പിൽ പരിശോധന നടത്തിയത്. 

6 ഘട്ടങ്ങളിലായി നടന്ന ക്യാമ്പിന്റെ അവസാന ഘട്ടമാണ് ഇവിടെ സംഘടിപ്പിച്ചത്.
 

PREV
click me!

Recommended Stories

ഗര്‍ഭാശയമുഖ ക്യാൻസറും ലക്ഷണങ്ങളും ...
എന്താണ് ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാൻസർ?