എങ്ങനെ ക്യാൻസറിനെ പ്രതിരോധിക്കാം?

ഈ കാലഘട്ടിൽ എല്ലാവരും പേടിയോടെ പറയുകയും കേൾക്കുകയും ചെയ്യുന്ന രോഗമാണ് 'കാന്‍സര്‍ ', ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോശങ്ങൾ അനിയന്ത്രിതമായി ഉണ്ടാവുന്ന വളർച്ചയാണ് നിയോപ്ലാസം . ഈ വളർച്ചക്ക് കാരണമായ ഘടകം ഇല്ലാതായാലും ഈ വളർച്ച തുടരും എന്നതാണ് ഇതിനെ രോഗാവസ്ഥയാക്കുന്ന ഒരു പ്രധാന പ്രത്യേകത.

മനുഷ്യശരീരത്തില്‍ ഏകദേശം 250-ഓളം തരം കാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിയിലും കാന്‍സര്‍ ബാധിച്ചിരിക്കുന്ന ഭാഗത്തിന്റേയും കാന്‍സറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് രോഗലക്ഷണങ്ങളും രോഗപുരോഗതിയും, ചികിത്സാരീതിയും വിഭന്നമാണ്. ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും എട്ടുലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു...

read more

ഇന്ത്യയിൽ ഒരു വർഷം 7,84,821 ആളുകൾ ക്യാൻസർ മൂലം മരണപ്പെടുന്നു. കഴിഞ്ഞ വർഷം മാത്രം 11,57,294 ആളുകളിലാണ് പുതിയതായി കാൻസർ ബാധിച്ചതായി കണ്ടെത്തിയത്.

രാജ്യത്ത് നിലവിൽ 22.5 ലക്ഷം ആളുകൾ അർബുദത്തിന് ചികിത്സ തേടുന്നുണ്ട്