ലുക്കീമിയയുടെ മരുന്ന് കുട്ടികളിലെ ബ്രെയിൻ ക്യാന്‍സറിനും ഫലപ്രദം

Published : Nov 26, 2019, 03:37 PM IST
ലുക്കീമിയയുടെ മരുന്ന് കുട്ടികളിലെ ബ്രെയിൻ ക്യാന്‍സറിനും ഫലപ്രദം

Synopsis

ലുക്കീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കുട്ടികളിലെ മസ്തിഷ്ക അർബുദത്തിന്‍റെ ചികിത്സയ്ക്ക് ഫലപ്രദമെന്നാണ് പുതിയ പഠനം പറയുന്നത്. മസ്തിഷ്ക അർബുദത്തിന്‍റെ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ ലുക്കീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നൈലോറ്റിനിബ് എന്ന മരുന്നിനു കഴിയുമെന്നാണ് കണ്ടെത്തൽ 


ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്.  എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ക്യാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ.

ലുക്കീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കുട്ടികളിലെ മസ്തിഷ്ക അർബുദത്തിന്‍റെ ചികിത്സയ്ക്ക് ഫലപ്രദമെന്നാണ് പുതിയ പഠനം പറയുന്നത്. മസ്തിഷ്ക അർബുദത്തിന്‍റെ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ ലുക്കീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നൈലോറ്റിനിബ് എന്ന മരുന്നിനു കഴിയുമെന്നാണ് കണ്ടെത്തൽ.

സ്കാഗ്‌സ് സ്കൂൾ ഓഫ് ഫർമസി (Skaggs School of Pharmacy) ആണ് പഠനം നടത്തിയത്. അവിടത്തെ സീനിയര്‍ പ്രെഫസര്‍ റൂബെന്‍ അബാഗ്യനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. എഎന്‍ഐ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

ഗര്‍ഭാശയമുഖ ക്യാൻസറും ലക്ഷണങ്ങളും ...
എന്താണ് ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാൻസർ?