ക്യാൻസറിനെ പ്രതിരോധിക്കാം; ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം..

Published : Nov 26, 2019, 12:09 PM IST
ക്യാൻസറിനെ പ്രതിരോധിക്കാം; ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം..

Synopsis

അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്

ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ ക്യാൻസർ ഒരു പരിധി വരെ തടയാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. അമിതമായ രീതിയിൽ മസാലകൾ ഉപയോഗിക്കുന്നതും മധുരപാനിയങ്ങളുടെ ഉപയോഗവും ക്യാൻസർ രോഗത്തെ വിളിച്ചു വരുത്തുന്നു. അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. സാധാരണ പഞ്ചസാരയിൽനിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്രക്‌ടോസ് അമിതമായി അടങ്ങിയിട്ടുള്ള ബ്രൗണ്‍ ഷുഗര്‍ പോലെയുള്ളവ ചേര്‍ത്തുവരുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്നതിലൂടെ ക്യാൻസര്‍ കോശങ്ങള്‍ അതിവേഗം പുറത്തുവരാനും വളരാനും കാരണമാകുന്നു. മൈക്രോവേവ് ഓവനിൽ തയ്യാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ ക്യാൻസറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പോപ്‌കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യത വർധിപ്പിക്കും. 150 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ ലോക ആരോഗ്യസംഘടനയുടെ ഏജൻസിയുടെ പഠനത്തിൽ പറയുന്നത്​. 2012ൽ സ്വീഡിഷ്​ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരിൽ 40 ശതമാനം പേർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തി.


 

PREV
click me!

Recommended Stories

ഗര്‍ഭാശയമുഖ ക്യാൻസറും ലക്ഷണങ്ങളും ...
എന്താണ് ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാൻസർ?