ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സർ; പ്രധാനലക്ഷണങ്ങൾ

Published : Nov 28, 2019, 12:24 PM IST
ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സർ; പ്രധാനലക്ഷണങ്ങൾ

Synopsis

പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഈ ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമായി പറയുന്നത്.

ശിരസും കഴുത്തും മസ്തിഷ്കവുമൊഴിച്ചുള്ള അനുബന്ധഭാഗങ്ങളിലും വരുന്ന അനിയന്ത്രിത വളര്‍ച്ചയുള്ള മുഴകളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറുകള്‍ എന്ന് പറയുന്നത്. ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, തൊണ്ട, മൂക്ക്, തുപ്പല്‍ ഗ്രന്ഥി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നതും. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഈ ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമായി പറയുന്നത്. കഴുത്തിലെ ഒരു പ്രധാന ഗ്രന്ഥിയായ തൈറോയ്ഡില്‍ വരുന്ന ക്യാന്‍സറും ഇക്കൂട്ടത്തില്‍ വരും. 

തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന എന്നിവയാണ് ഇവയുടെ പ്രധാനലക്ഷണം. ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളായി പറയപ്പെടുന്നു. മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ വായില്‍ ഉണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മോണയില്‍നിന്ന് രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക എന്നിവയും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സറിനെ ഗുരുതരമാക്കുന്നത്.

PREV
click me!

Recommended Stories

ഗര്‍ഭാശയമുഖ ക്യാൻസറും ലക്ഷണങ്ങളും ...
എന്താണ് ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാൻസർ?