പരിശീലനത്തിനിടെ ആര്‍ അശ്വിന് പരിക്ക്

Web Desk |  
Published : Jun 17, 2017, 09:10 PM ISTUpdated : Oct 04, 2018, 07:40 PM IST
പരിശീലനത്തിനിടെ ആര്‍ അശ്വിന് പരിക്ക്

Synopsis

ലണ്ടന്‍: ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് 24 മണിക്കൂര്‍ പോലും അവശേഷിക്കുന്നതിന് മുമ്പ് പരിക്കിന്റെ രൂപത്തില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി. ഇന്ത്യയുടെ ചാംപ്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് പരിശീലനത്തിനിടെ പരിക്കേറ്റുവെന്നതാണ് ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. അശ്വിന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ അശ്വിനെ കളിപ്പിച്ചിരുന്നില്ല. എന്നാല്‍ അവസാന ഗ്രൂപ്പ് മല്‍സരത്തിലും സെമിയിലും കോലി, അശ്വിനെ ടീമിലെടുത്തിരുന്നു. പതിവുപോലെ മികച്ച ബൗളിങ് പുറത്തെടുക്കാന്‍ അശ്വിന് സാധിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരെ ഒരു വിക്കറ്റാണ് ലഭിച്ചത്. സെമിയില്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല. എന്നാല്‍ ഏതു നിമിഷം വേണമെങ്കിലും തിരിച്ചുവരാനുള്ള ശേഷി അശ്വിനുണ്ട്. അതേസമയം അശ്വിന്റെ പരിക്കിനെക്കുറിച്ച് ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അശ്വിന്റെ പരിക്കില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് പ്രമുഖ ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകന്‍ ജറോഡ് കിംബര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചാണ് കിംബര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റ ഉടന്‍ അശ്വിന്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനിടയില്‍ സെമിയില്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തില്ലെന്ന സൂചന നല്‍കി നായകന്‍ വിരാട് കോലി രംഗത്തുവന്നിട്ടുണ്ട്. അശ്വിന്‍ കളിക്കുമെന്നാണ് കോലിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!