ഡൂപ്ലെസി ചതിച്ചശാനേ...; ഇങ്ങനെയുണ്ടോ ഒരു റണ്ണൗട്ട് !

Published : Jun 11, 2017, 05:34 PM ISTUpdated : Oct 04, 2018, 11:59 PM IST
ഡൂപ്ലെസി ചതിച്ചശാനേ...; ഇങ്ങനെയുണ്ടോ ഒരു റണ്ണൗട്ട് !

Synopsis

ലണ്ടന്‍: ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ മുന്നോട്ടുപോയ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത് രണ്ട് റണ്ണൗട്ടുകളായിരുന്നു. ആദ്യം ഡിവില്ലിയേഴ്സിന്റെയും പിന്നീട് ഡേവിഡ് മില്ലറുടെയും. രണ്ടിനും കാരണക്കാരനായകതാകട്ടെ ഫാഫ് ഡൂപ്ലെസിയും. ഡിവില്ലിയേഴ്സിന്റെ റണ്ണൗട്ട് ഹര്‍ദ്ദീക് പാണ്ഡ്യയുടെ ഫീല്‍ഡിംഗ് മികവിന്റേതു കൂടിയായിരുന്നു. കവറിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള ഡൂപ്ലെസിയുടെ ശ്രമമാണ് പാണ്ഡ്യയുടെ അതിവേഗ ത്രോയില്‍ സ്റ്റമ്പിളക്കി ധോണി തകര്‍ത്തത്. 12 പന്തില്‍ 16 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് അപകടകാരിയാവുന്നതിന് മുമ്പെ പുറത്താക്കാന്‍ കഴിഞ്ഞത് ഇന്ത്യക്ക് നേട്ടമായി.

എന്നാല്‍ രണ്ടാമത്തെ റണ്ണൗട്ട് തികച്ചും ഡൂപ്ലെസിയുടെ പിഴവായിരുന്നു. തന്നെ റണ്ണൗട്ടാക്കിയതിനെ ഡൂപ്ലെസി ചതിച്ചാശാനേ എന്ന് മില്ലര്‍ പറഞ്ഞാല്‍പോലും കുറ്റം പറയാനാവില്ല. അശ്വിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക് പന്ത് തട്ടിയിട്ട് ഓടാനുള്ള ഡൂപ്ലെസിയുടെ ശ്രമമാണ് റണ്ണൗട്ടില്‍ കലാശിച്ചത്. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുള്ള മില്ലറുടെ കോളായിരുന്നു അത്. മില്ലര്‍ അതിവേഗം അപകടകരമായ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടിയടുക്കുന്നതിനിടെ രണ്ടുപേരും നേര്‍ക്കുനേര്‍വന്നത് ആശയക്കുഴപ്പത്തിനിടയാക്കി. ഇതിനിടെ പകുതിക്ക് എത്തിയ ഡൂപ്ലെസി ബാറ്റിംഗ് ക്രീസിലേക്ക് തിരിച്ചോടുകയും ചെയ്തു.

രണ്ടുപേരും ഒരേസമയം ബാറ്റിംഗ് ക്രീസിലേക്ക് ഓടിയപ്പോള്‍ ബൂമ്രയുടെ വൈഡ് ത്രോ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെത്തി. അവിടെ പന്ത് ക്കൈലാക്കി കോലി സ്റ്റമ്പിളക്കി. രണ്ടുപേരും ബാറ്റിംഗ് ക്രീസിലെത്താന്‍ ഒരുപോലെ മത്സരിച്ചതിനാല്‍ ആരാണ് ആദ്യമെത്തിയതെന്നും ആരാണ് പുറത്തായതെന്നുമുള്ള ആശയക്കുഴപ്പത്തിനും കാരണായി. ഒടുവില്‍ ടിവി അമ്പയര്‍ ഡൂപ്ലെസിയാണ് ആദ്യമെത്തിയതെന്ന് വിധിച്ചതിനാല്‍ മില്ലര്‍ റണ്ണൗട്ടാവുകയും ചെയ്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!