നല്ല തുടക്കത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച

Published : Jun 11, 2017, 05:11 PM ISTUpdated : Oct 05, 2018, 03:39 AM IST
നല്ല തുടക്കത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച

Synopsis

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ നിര്‍ണായക പോരാട്ടത്തില്‍ നല്ലതുടക്കത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. 53 റണ്‍സെടുത്ത ക്വിന്റണ്‍ ഡീകോക്ക്, 35 റണ്‍സെടുത്ത ഹാഷിം അംല, 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്സ്, ഒരു റണ്ണെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

35 റണ്‍സെടുത്ത ഡൂപ്ലെസിയും നാല് റണ്ണുമായി ഡൂമിനിയുമാണ് ക്രീസില്‍. ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും അംലയെയും ഡീകോക്കിനെയും വരിഞ്ഞുകെട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്ക പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അംലയും-ഡീകോക്കും ചേര്‍ന്ന് 76 റണ്‍സടിച്ചു. അംലയെ അശ്വിന്‍ വീഴ്‌ത്തിയശേഷം ക്രീസിലെത്തിയ ഡൂപ്ലെസിയും ഡീ കോക്കും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 100 കടത്തി.

53 റണ്‍സെടുത്ത ഡീ കോക്കിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് രണ്ട് റണ്ണൗട്ടുകളിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. രണ്ടിനും കാരണക്കാരനായതാകട്ടെ ഡൂപ്ലെസിയായിരുന്നു. ഇല്ലാത്ത റണ്ണിനോടി ആദ്യം ഡിവില്ലിയേഴ്സിനെയും രണ്ടാമത് ആദ്യം റണ്ണിനായി ഓടിയശേഷം തിരിച്ചോടി മില്ലറെയും ഡൂപ്ലെസി റണ്ണൗട്ടാക്കി. ഇന്ത്യക്കായി അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!