ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ബൗളിങ്

Web Desk |  
Published : Jun 15, 2017, 02:52 PM ISTUpdated : Oct 04, 2018, 04:59 PM IST
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ബൗളിങ്

Synopsis

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് സുരക്ഷിതമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഭിപ്രായപ്പെട്ടു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം നിര്‍ണായകമാകും. കൂടാതെ, എഡ്‌ജ്ബാസ്റ്റണിലെ പുതിയ പിച്ചിലാണ് മല്‍സരം നടക്കുന്നത്. പിച്ചുമായി പരിചയിക്കാന്‍, ആദ്യം ബൗള്‍ ചെയ്യുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ അറിയിച്ചു. ബംഗ്ലാദേശ് ടീമിലും മാറ്റമൊന്നും ഇല്ല. ബി ഗ്രൂപ്പില്‍ ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. അതേസമയം ഏ ഗ്രൂപ്പില്‍ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സെമിയിലെത്തിയത്.

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!