
ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ അടിച്ചുപറത്തിയ പാക് ബൗളര്‍ വഹാബ് റിയാസിനെ ഓര്‍മ്മയില്ലേ? വീമ്പുമായി എത്തിയെങ്കിലും ഇന്ത്യക്കാരുടെ കൈയില്‍നിന്ന് കണക്കിന് അടിവാങ്ങിക്കൂട്ടിയ വഹാബ് റിയാസിനെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ഇ-ബേയില്‍ യൂസ്‌ഡ് വിഭാഗത്തില്‍ വില്‍പനയ്‌ക്ക് വെച്ചു! ഏതോ വിരുതന്‍ ഒപ്പിച്ച തമാശ അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അബദ്ധം മനസിലായ ഇ-ബേ ഈ പരസ്യം പിന്നീട് പിന്‍വലിച്ചെങ്കിലും വഹാബ് റിയാസിന് വില പറഞ്ഞ് അമ്പതോളം പേര്‍ എത്തിയിരുന്നു. 610 ഓസ്‌ട്രേലിയന്‍ ഡോളറായിരുന്നു വഹാബിന് വിലയിട്ടിരുന്നത്. ഉപയോഗശൂന്യമായ വഹാബിനെ പേപ്പര്‍ വേസ്റ്റായോ മറ്റോ ഉപയോഗിക്കാമെന്നാണ് പരസ്യം പോസ്റ്റ് ചെയ്‌തയാളുടെ വിശദീകരണം. ഇയാളെ ഇനി ആവശ്യമില്ലെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിളങ്ങിയ ജുനൈദ് ഖാനെ വാങ്ങാനാണ് തനിക്ക് താല്‍പര്യമെന്നും പരസ്യം പോസ്റ്റ് ചെയ്‌തയാള്‍ പറയുന്നു. ഇ-ബേയുടെ ഓസ്‌ട്രേലിയന്‍ പതിപ്പിലാണ് വഹാബ് റിയാസിനെ വില്‍പനയ്‌ക്ക് വെച്ച തമാശ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.