
മുംബൈ: ബിസിസിഐ ഇടക്കാല ഭരണസമിതിയിൽ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ സമീപനത്തിലെ അതൃപ്തി കാരണമെന്ന് റിപ്പോര്‍ട്ട് .ഇന്ത്യന്‍ കോച്ചിനെ തെരഞ്ഞെടുക്കുന്നതിൽ കോലി അനാവശ്യമായി ഇടപെടുന്നതായി കാണിച്ച്, സമിതി അധ്യക്ഷന്‍ വിനോദ് റായിക്കും ബിസിസിഐ സിഇഒ രാഹുല്‍ ജോഫ്രിക്കും ഗുഹ ഇ-മെയിൽ അയച്ചിരുന്നു.
ഇപ്പോള്‍ കമന്റേറ്റര്‍മാരെ നിശ്ചയിക്കുന്നത് പോലും താരങ്ങളാണ്.പരിശീലകനെയും താരങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയാൽ, വൈകാതെ സെലക്ടര്‍മാരെയും ഇവര്‍ തന്നെ തെരഞ്ഞെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ഗുഹ മുന്നറിയിപ്പ് നൽകി.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും എം എസ് ധോണിക്ക് എ ഗ്രേഡ് കരാര്‍ തുടരുന്നത് അനുചിതമാണെന്നും ഗുഹ കുറ്റപ്പെടുത്തിയിരുന്നു. ബിസിസിഐ കമന്റേറ്റററായ ഗാവസക്റിന് കളിക്കാരുടെ പരസ്യ കരാറുകള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയുമായി ബന്ധമുണ്ടെന്നും ഗുഹ ചൂണ്ടിക്കാട്ടിയിരുന്നു.