
പരിശീലകൻ അനിൽ കുംബ്ലെയുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാണ് ആളുകൾ നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്നും കോലി പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനുമായുള്ള മൽസരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് കോലി ഇക്കാര്യം പറഞ്ഞത്.
പരിശീലകൻ എന്ന നിലയിൽ കുംബ്ലെയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ആളുകൾ കാര്യങ്ങളറിയാതെ വെറുതെ ബഹളം വയ്ക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാണ് ആളുകൾ നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഇത് ചിലരുടെ വിനോദമാണ്. ഏതൊരു ഡ്രസിങ് റൂമിലും ഉണ്ടാകുന്ന ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഇന്ത്യൻ ക്യാമ്പിലും ഉള്ളത്. നമ്മുടെ വീട്ടിൽപ്പോലും ചിലപ്പോൾ ചില അസ്യാരസ്യങ്ങൾ ഉണ്ടാകാറുണ്ട്. അതിനർഥം കുടുംബത്തിൽ മുഴുവൻ പ്രശ്‍നമാണ് എന്നല്ല. എന്തിനു വേണ്ടിയാണ് ഇത്തരം നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല- കോലി പറഞ്ഞു.