
ഓവല്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയ്‌ക്ക് 300 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 299 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ഹാഷിം ആംലയും(103), അര്‍ദ്ധസെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസും(75) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 145 റണ്‍സെടുത്തു. ജെപി ഡുമിനി 38 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് നാലു റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കയ്‌ക്കുവേണ്ടി നുവാന്‍ പ്രദീപ് രണ്ടു വിക്കറ്റെടുത്തു.