
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം നേടിയ പാകിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച് അവിടുത്തെ സൈനികത്തലവന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. ടീമിനെ അഭിനന്ദിച്ച മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ടീമിന് മിന്നുന്ന ഒരു സമ്മാനവും വാഗ്ദ്ധാനം ചെയ്‌തു. ടീം അംഗങ്ങളെയെല്ലാം സൗജന്യമായി ഉംറയ്‌ക്ക് കൊണ്ടുപോകാമെന്നാണ് സൈനികത്തലവന്റെ വാഗ്ദ്ധാനം. ടീംവര്‍ക്കിനെ ഒന്നിനും തോല്‍പ്പിക്കാനാകില്ല. എല്ലാ ഭീഷണികള്‍ക്കുമെതിരായ ടീമാണ് പാകിസ്ഥാന്‍ എന്നും ട്വിറ്റര്‍ സന്ദേശത്തില്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ കുറിച്ചു. ഇന്ത്യയ്‌ക്കെതിരെ 180 റണ്‍സിന്റെ ആധികാരികജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 338 റണ്‍സടിച്ച പാകിസ്ഥാന്‍ ഇന്ത്യയെ 158 റണ്‍സിന് തകര്‍ക്കുകയായിരുന്നു.