
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിനായി തയാറെടുക്കുന്ന ഇംഗ്ലണ്ട്, ഓപ്പണർ ജാസൺ റോയ്യെ ഒഴിവാക്കി. മോശം പ്രകടനത്തെ തുടർന്നാണ് ജാസൺ റോയ്യെ മാറ്റിയത്. ജോണി ബ്രിസ്റ്റോയാണ് പകരക്കാരനായെത്തുന്നത്.
ചൊവ്വാഴ്ച നടന്ന പരിശീലനത്തിൽ ജാസൺ റോയ് ബാറ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് ജാസൺ റോയ് 51 റൺസാണ് സ്കോർ ചെയ്തത്.
കാർഡിഫിൽ ബുധനാഴ്ച ആദ്യ സെമിയിൽ പാക്കിസ്ഥാനെയാണ് ഇംഗ്ലണ്ട് നേരിടുന്നത്. രണ്ടാം സെമിയിൽ അയൽക്കാരായ ഇന്ത്യയും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്.