വിരാട് കോലി ഐ.സി.സി റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

By Web DeskFirst Published Jun 13, 2017, 7:02 PM IST
Highlights

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐ.സി.സി റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതായി. ഒന്നാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിനെ 22 പോയിന്‍റിന് മറികടന്നാണ് കോലി ഒന്നാം റാങ്കിലേക്ക് തിരിച്ചു വന്നത്. ടീം റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. 

ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനമാണ് കോലിയെ റാങ്കിങ്ങില്‍ മുന്നിലെത്തിച്ചത്. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ 81 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 76 റണ്‍സുമാണ് കോലി നേടിയത്. ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. രോഹിത് ശര്‍മ്മ 13, എം.എസ് ധോണി 14, യുവരാജ് സിംഗ് 88 എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്.

ബൗളിംഗില്‍ ഓസീസ് താരം ജോഷ് ഹാസില്‍വുഡ് ആണ് ഒന്നാം സ്ഥാനത്ത്. കരിയറില്‍ ആദ്യമായാണ് ഹാസില്‍വുഡ് ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ 23-ാം സ്ഥാനത്താണ്. ഉമേഷ് യാദവ് 41, ജസ്പ്രീത് ബുമ്ര 43-ാം സ്ഥാനം. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്‍ 20, രവീന്ദ്ര ജഡേജ 29 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റാങ്കിങ്.

click me!