
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്നും ഓസ്ട്രേലിയ പുറത്തായി. മഴ തടസ്സപ്പെടുത്തിയ നിര്‍ണ്ണായക മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 40 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ടും ബംഗ്ലാദേശും ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ എത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ഇംഗ്ലണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 277 എന്ന റണ്‍സിന് ഒതുക്കിയിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 40.2 ഓവറില്‍ 4ന് 240 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. കളി തുടരാന്‍ കഴിയാത്ത രീതിയില്‍ മഴ പുരോഗമിച്ചതോടെ ഇംഗ്ലണ്ടിനെ ഡിഎല്‍ നിയമപ്രകാരം വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി സ്റ്റോക്സ് സെഞ്ച്വറി നേടി, 136 പന്തില്‍ നിന്നാണ് സ്റ്റോക്സിന്റെ നിര്‍ണ്ണായക സെഞ്ച്വറി, ഇതില്‍ 13 ഫോറും 2 സിക്സും ഉള്‍പ്പെടുന്നു. മോര്ഗന് 121 പന്തില്‍ 87 റണ്‍സ് നേടി. 3-35 എന്ന നിലയില്‍ നിന്നാണ് മോര്‍ഗനും, സ്റ്റോക്സും ഇംഗ്ലണ്ടിനെ വിജയ തീരത്ത് എത്തിച്ചത്. ഹെസല്‍വുഡ് ആദ്യം ആഞ്ഞടിച്ചെങ്കിലും പിന്നീട് 9 ഓവറില്‍ 50 റണ്‍സ് വഴങ്ങി, 2 വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ല്രേിയ നിശ്ചിത ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 277 റണ്‍സ് നേടി. ആരണ് ഫിഞ്ച്(68), സ്റ്റീവ് സ്മിത്ത്(56), ട്രാവിസ് ഹെഡ്(71*) എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മികച്ച തുടക്കത്തിനുശേഷം ഓസീസ് മധ്യനിര ഇംഗ്ലണ്ട് ബൗളിംഗിനുമുന്നിൽ തകർന്നടിയുകയായിരുന്നു. ഇതിനുശേഷം അവസാന ഓവറുകളിൽ വാലത്തെ കൂട്ടുപിടിച്ച് ഹെഡ് നടത്തിയ രക്ഷാപ്രവർത്തനമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇംഗ്ലണ്ടിനായി മാർക് വുഡ്, ആദിൽ റഷീദ് എന്നിവർ നാലു വിക്കറ്റ് നേടി. ബെൻ സ്റ്റോക്സ് ഒരു വിക്കറ്റ് സ്വന്തമാക്കി.