
ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിനിടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അശ്രദ്ധകാരണം ബംഗ്ലാദേശിന് സമ്മാനമായി കിട്ടിയത് അഞ്ച് റണ്‍സായിരുന്നു. നാല്‍പ്പതാമത്തെ ഓവറിലായിരുന്നു സംഭവം. മൊസാദക് ഹൊസെയ്നെ റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ധോണിക്ക് അബദ്ധം പിണഞ്ഞത്. ത്രോയായി ലഭിച്ച പന്ത് സ്റ്റംപിലേക്ക് തട്ടിയിടാന്‍ ശ്രമിക്കവെ, താഴെ വീണുകിടന്ന ഗ്ലൗസിലാണ് കൊണ്ടത്. ഉടന്‍ തന്നെ അംപയര്‍ പെനാല്‍റ്റിയായി അഞ്ച് റണ്‍സ് അനുവദിച്ചു. ഇതുകണ്ട് കോലിക്ക് ശരിക്കും അരിശം വന്നു. ടീമിലെ ഏറ്റവും സീനിയര്‍ താരമായ ധോണിയുടെ ഈ നടപടിയിലുണ്ടായ ദേഷ്യം ഇന്ത്യന്‍ നായകന്‍ പുറത്ത് പ്രകടിപ്പിക്കുകയും ചെയ്‌തു.
വീഡിയോ കാണാം...