
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം എന്നും ഇന്ത്യക്കാര്‍ക്ക് ചൂടേറിയ വിഷയമാണ്. എന്നാല്‍ ഇപ്പോഴും ഇന്ത്യ കളി തോറ്റാല്‍ ട്രോള്‍ അനുഷ്‌കയ്ക്കാണ്. ഇതിനെതിരെ വിരാട് ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെ രസകരമായി മുന്നേറുന്ന ഈ പ്രണയത്തിലെ പുതിയ ഒരു വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത.
എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ കോലി തയ്യാറായി. അനുഷ്‌കയുടെ സാന്നിധ്യം തന്‍റെ ഭാഗ്യമാണെന്നാണ് കോഹ്‌ലി പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. മൊഹാലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് സീരിസ് നടക്കുമ്പോള്‍ അനുഷ്‌ക അവിചാരിതമായി കടന്നു വന്നു. മെല്‍ബണില്‍ വെച്ച് ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനായപ്പോഴും അനുഷ്‌ക എനിക്കൊപ്പം ഉണ്ടായിരുന്നു. ആ നിമിഷങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ച് പങ്കുവെച്ചു.
ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായപ്പോള്‍ അനുഷ്‌കയോട് അതേക്കുറിച്ച് പറഞ്ഞു. എന്റെ മനസ്സ് പഴയ കാലത്തേയ്ക്ക് മടങ്ങി പോയി. ഞാന്‍ കരഞ്ഞു പോയി. കാരണം ഇങ്ങനെയൊന്നുമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതിനേക്കാള്‍ സന്തോഷം തോന്നിയത് അനുഷ്‌കയോട് എല്ലാം പറയാന്‍ എനിക്ക് സാധിക്കുമെന്ന് മനസ്സിലായപ്പോഴാണ്.