
ദില്ലി: ഇന്ത്യൻ നായകൻ വിരാട് കോലിയുമായി എംആർഎഫ് ബാറ്റ് സ്പോണ്‍സർഷിപ്പ് കരാർ പുതുക്കിയതായി റിപ്പോർട്ട്. കോലിയുമായി എട്ട് വർഷത്തേക്ക് 100 കോടി രൂപയുടെ കരാറിലാണ് ടയർ നിർമാതക്കളായ എംആർഎഫ് ഏർപ്പെട്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപു പ്യുമയുമായി 110 കോടി രൂപയുടെ കരാറിലും കോഹ്‌ലി ഒപ്പുവച്ചിരുന്നു.
നിലവിൽ ശിഖർ ധവാൻ, എ.ബി.ഡി. വില്ലിയേഴ്സ് എന്നിവരുമായി എംആർഎഫ് സ്പോണ്‍സർഷിപ്പിൽ ഏർപ്പെട്ടിടുണ്ട്. മുൻതാരങ്ങളായ സച്ചിൻ തെണ്ടുൽക്കർ ബ്രയൻ ലാറ, സ്റ്റീവ് വോ എന്നിവരെയും എംആർഎഫ് സ്പോണ്‍സർ ചെയ്തിരുന്നു.