
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ‘മഹേന്ദ്ര ബാഹുബലി’എന്ന് വിശേഷിപ്പിച്ച് വിരേന്ദ്ര സേവാഗ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടെ ട്വിറ്ററിലൂടെയാണ് സേവാഗിന്‍റെ വിശേഷണം. ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്ന ഇന്നിങ്‌സിനിടെയായിരുന്നു ധോണിയെ ബാഹുബലി സിനിമയിലെ മഹേന്ദ്ര ബാഹുബലിയുമായി സേവാഗ് താരതമ്യം ചെയ്തത്.സേവാഗിന്റെ കമന്റ് ഇഷ്ടപ്പെട്ടവര്‍ ട്വിറ്ററില്‍ പ്രതികരണവുമായെത്തിയിട്ടുണ്ട്.
മത്സരത്തില്‍ 52 പന്തുകളില്‍ നിന്നും 63 റണ്‍സ് നേടിയ ധോണി ഫിനിഷിങിലെ ഇപ്പോഴും തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. മുപ്പത്തിനാലാം ഓവറില്‍ ക്രീസിലെത്തിയ ധോണി ധവാനുമൊത്ത് ചേര്‍ന്ന് 10.4 ഓവറില്‍ 82 റണ്‍ കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു.